ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലുള്ള ഉള്ളടക്കം അപൂർണമാണ്..

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

വയനാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. എടവക ഗ്രാമപഞ്ചായത്ത്, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് എന്നീ ഗ്രാമപഞ്ചായത്തുകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഗ്രാമീണ ജനതയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനം ലക്ഷ്യമാക്കി വിവിധ ക്ഷേമപദ്ധതികളും വികസന പദ്ധതികളും ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്നു. കാർഷിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വനിതാ-ശിശു ക്ഷേമം, പട്ടികവർഗ വികസനം, ഭവന നിർമ്മാണം, കുടിവെള്ള വിതരണം, ശുചിത്വ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.

മീനാക്ഷി രാമൻ

പ്രസിഡൻ്റ്

സി പി മൊയ്തീൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചിന്നമ്മ ജോസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഉനൈസ് ഒ ടി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആസ്യാ മൊയ്തു

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് കെ കെ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്: ഒറ്റനോട്ടത്തിൽവയനാട് ജില്ലയുടെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, ആദിവാസി പാരമ്പര്യം എന്നിവ സമന്വയിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. ഗ്രാമീണ വികസനം, കാർഷിക പുരോഗതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിര വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നു.പൊതുവിവരങ്ങൾജില്ല: വയനാട്താലൂക്ക്: മാനന്തവാടിഅസംബ്ലി നിയോജക മണ്ഡലം: മാനന്തവാടിപാർലമെന്റ് നിയോജക മണ്ഡലം: വയനാട്വില്ലേജുകളുടെ എണ്ണം: 11ഭരണപരിധിയിലുള്ള ഗ്രാമപഞ്ചായത്തുകൾതവിഞ്ഞാൽതിരുനെല്ലിഎടവകവെള്ളമുണ്ടതൊണ്ടർനാട്വിസ്തീർണ്ണവും ജനസംഖ്യയുംവിവരങ്ങൾഅളവ് / എണ്ണംആകെ വിസ്തീർണ്ണം586.41 ച.കി.മീആകെ ജനസംഖ്യ1,66,543പുരുഷന്മാർ82,616സ്ത്രീകൾ83,927പട്ടികവർഗ ജനസംഖ്യ45,151പട്ടികജാതി ജനസംഖ്യ5,046പ്രധാന കേന്ദ്രങ്ങൾപ്രധാന സ്ഥലങ്ങൾ: തിരുനെല്ലി, ദ്വാരക, തലപ്പുഴ, വെള്ളമുണ്ട, നിരവിൽപുഴ.തീർത്ഥാടന കേന്ദ്രങ്ങൾ: തിരുനെല്ലി, വാരാമ്പറ്റ, ദ്വാരക, കാട്ടിച്ചിറ, ബാവലി, തൃശ്ശിലേരി, കല്ലോടി.വിനോദസഞ്ചാര കേന്ദ്രങ്ങൾ: തിരുനെല്ലി, പക്ഷിപാതാളം,...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

മാനന്തവാടി ബ്ലോക്കിന്റെ തുടക്കം ഇന്ത്യയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ്. 1962-ൽ കേരളത്തിൽ ബ്ലോക്ക് സംവിധാനം നിലവിൽ വന്നതോടെ മാനന്തവാടി ബ്ലോക്കും രൂപം കൊണ്ടു. ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്ലോക്കിന് 1963-ൽ സ്വന്തം ഓഫീസ് കെട്ടിടം ലഭിച്ചു. 1994-ൽ 73-ാം, 74-ാം ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് വികസന പദ്ധതികളിൽ പ്രധാന പങ്ക് ലഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, എടവക, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി, ബാണാസുര മലനിരകളുടെ താഴ്വര പ്രദേശമായ ഇവിടെ 30 ശതമാനത്തിലധികം വനഭൂമിയാണ്. ഗന്ധകശാല, ജീരകശാല തുടങ്ങിയ പൈതൃക നെൽവിത്തുകളും കുറിച്ച്യരുടെ പരമ്പരാഗത കൃഷിരീതികളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.

കൂടുതൽ വായിക്കുക