ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മാനന്തവാടി ബ്ലോക്കിന്റെ തുടക്കം ഇന്ത്യയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ്. 1962-ൽ കേരളത്തിൽ ബ്ലോക്ക് സംവിധാനം നിലവിൽ വന്നതോടെ മാനന്തവാടി ബ്ലോക്കും രൂപം കൊണ്ടു. ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ബ്ലോക്കിന് 1963-ൽ സ്വന്തം ഓഫീസ് കെട്ടിടം ലഭിച്ചു. 1994-ൽ 73-ാം, 74-ാം ഭരണഘടനാ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് വികസന പദ്ധതികളിൽ പ്രധാന പങ്ക് ലഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, എടവക, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി, ബാണാസുര മലനിരകളുടെ താഴ്വര പ്രദേശമായ ഇവിടെ 30 ശതമാനത്തിലധികം വനഭൂമിയാണ്. ഗന്ധകശാല, ജീരകശാല തുടങ്ങിയ പൈതൃക നെൽവിത്തുകളും കുറിച്ച്യരുടെ പരമ്പരാഗത കൃഷിരീതികളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
കൂടുതൽ വായിക്കുക